'AIയുടെ കാലഘട്ടമല്ലേ, എന്തും നിർമ്മിച്ചെടുക്കാൻ പറ്റുന്ന കാലമാണ്': രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഓഡിയോ സന്ദേശത്തില്‍ അടൂര്‍ പ്രകാശ്
''രാഹുൽ നിയമസഭയിൽ വരരുതെന്ന് പറയാനുള്ള അവകാശം എം.വി ഗോവിന്ദനും ഡിവൈഎഫ്ഐക്കും ഇല്ല''

തിരുവനന്തപുരം: ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ഓഡിയോ സന്ദേശത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
എഐയുടെ കാലഘട്ടമല്ലേ, ആരെക്കുറിച്ചും എന്തും ഏതുതരത്തിലും നിർമ്മിച്ചെടുക്കാൻ പറ്റുന്ന കാലമെന്ന് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
'പലരെയും ക്രൂശിക്കുന്നതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെയും ക്രൂശിക്കുന്നു. രാഹുൽ നിയമസഭയിൽ വരരുതെന്ന് പറയാനുള്ള അവകാശം എം.വി ഗോവിന്ദനും ഡിവൈഎഫ്ഐക്കും ഇല്ലെന്നും'- അടൂർ പ്രകാശ് വ്യക്തമാക്കി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിന് മുൻപ് വിധി കൽപിക്കേണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് ഉചിതമായ തീരുമാനമാണ്. രാഹുലിന് നിയമസഭയിൽ പങ്കെടുക്കാം. നിലവിലുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
Watch Video
Next Story
Adjust Story Font
16

