Quantcast

ദത്ത് വിവാദം; വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല

റിപ്പോർട്ട് പുറത്തുവിടുന്നതെന്ന് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിൻറെ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2021-12-28 05:17:53.0

Published:

28 Dec 2021 5:16 AM GMT

ദത്ത് വിവാദം; വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല
X

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല. റിപ്പോർട്ട് പുറത്തുവിടുന്നത് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ വിശദീകരണം.

റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. അനുപമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. ഇതില്‍ തൃപ്തയല്ലെങ്കില്‍ അപ്പീലിന് പോകാമെന്നും വനിതാ ശിശുവികസന വകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ നവംബര്‍ 24ാം തീയതിയാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ ഐ.എ.എസ് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവനത്തില്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം എന്താണെന്ന് ചോദിച്ചുകൊണ്ടാണ് അനുപമ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

TAGS :

Next Story