Quantcast

'സാഹോദര്യമെന്ന ഭരണഘടനാ മൂല്യം പള്ളുരുത്തി സ്കൂളില്‍ കൊല ചെയ്യപ്പെട്ടു'; കെഎസ് യു നേതാവ് അഡ്വ. ആസിഫ് മുഹമ്മദ്

നമ്മുടെ മതനിരപേക്ഷ സംസ്കാരത്തില്‍ നിന്നും ആ കുഞ്ഞിനെ പുറംതള്ളാൻ പാടില്ലായിരുന്നു

MediaOne Logo

Web Desk

  • Published:

    18 Oct 2025 1:17 PM IST

സാഹോദര്യമെന്ന ഭരണഘടനാ മൂല്യം പള്ളുരുത്തി സ്കൂളില്‍ കൊല ചെയ്യപ്പെട്ടു;  കെഎസ് യു നേതാവ് അഡ്വ. ആസിഫ് മുഹമ്മദ്
X

അഡ്വ. ആസിഫ് മുഹമ്മദ് Photo| Facebook

തൃശൂര്‍: സാഹോദര്യമെന്ന ഭരണഘടനാ മൂല്യം പള്ളുരുത്തി സെന്‍റ്.റീത്താസ് സ്കൂളില്‍ കൊല ചെയ്യപ്പെട്ടുവെന്ന് കെഎസ് യു സംസ്ഥാന കണ്‍വീനർ അഡ്വ. ആസിഫ് മുഹമ്മദ്. നമ്മുടെ മതനിരപേക്ഷ സംസ്കാരത്തില്‍ നിന്നും ആ കുഞ്ഞിനെ പുറംതള്ളാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നമ്മുടേത് മതേതരത്വമല്ല, മതനിരപേക്ഷതയാണ്. നമ്മുടേത് തള്ളിക്കളയല്ല, ഉള്‍ക്കൊള്ളലാണ്. ഫ്രറ്റേണിറ്റി എന്ന ഭരണഘടനാ മൂല്യം പള്ളുരുത്തിയിലെ സ്കൂളില്‍ കൊല ചെയ്യപ്പെട്ടു. നമ്മുടെ മതനിരപേക്ഷ സംസ്കാരത്തില്‍ നിന്നും ആ കുഞ്ഞിനെ പുറംതള്ളാൻ പാടില്ലായിരുന്നു. ആ പുറംതള്ളല്‍ ഒരു ഭരണഘടനാ നിന്ദയാണ്.

എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് ഉള്‍ക്കൊള്ളലെന്ന മൂല്യത്തിന്‍റെ ബലത്തിലാണ്. ഹിന്ദുത്വവാദികള്‍ക്കെതിരായ നമ്മുടെ സമരം പോലും ആ മൂല്യത്തെ വന്ദിച്ച ശേഷമേ സാധ്യമാകൂ. വിനയവും ലാളിത്യവും കാരുണ്യവും നമുക്ക് പ്രാവർത്തികമാക്കാം. ഉള്‍ക്കൊള്ളലെന്ന ഭരണഘടനാ മൂല്യവും നമുക്ക് യാഥാർത്ഥ്യമാക്കാം. ആ മകളെ നമുക്ക് പഠിപ്പിക്കാം. ആ കുഞ്ഞും അവളുടെ തട്ടവും നമ്മുടെ മതേതര സംസ്കാരത്തിന് അകത്തുള്ളതാണ് പുറത്തല്ല എന്ന ഓർമ വേണം. ഭരണഘടനയാണ് നമ്മുടെ രഥം ഫ്രറ്റേണിറ്റിയാണ് അതിന്‍റെ കൊടിക്കൂറ.

TAGS :

Next Story