സിപിഎം വിട്ട് ആര്‍എസ്പിയിലേക്ക്; അഡ്വ. ബി.എൻ ഹസ്‌കർ ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാർഥി ആയേക്കും
കൊല്ലത്ത് ആര്‍എസ്പി മത്സരിക്കുന്ന മൂന്നാമത്തെ സീറ്റാണ് ഇരവിപുരം

കൊല്ലം: കൊല്ലത്ത് ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ബി.എൻ ഹസ്കറിനെ മത്സരിപ്പിക്കാൻ ആലോചന. സമുദായിക ഘടകങ്ങൾ ഉൾപ്പടെ ഹസ്കറിന് അനുകൂലമെന്ന് ആർഎസ്പി നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്നതും പരിചയപെടുത്തൽ വേണ്ട എന്നതും ഹസ്കറിന്റെ സാധ്യത വർധിപ്പിക്കുന്നു.കൊല്ലത്ത് ആര്‍എസ്പി മത്സരിക്കുന്ന മൂന്നാമത്തെ സീറ്റാണ് ഇരവിപുരം. ഇരവിപുരത്ത് എന്‍.കെ പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തികിന്‍റെ പേരും സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് സിപിഎം വിട്ട് ഹസ്‌കർ ആർഎസ്പിയിൽ ചേർന്നത്.മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകനായ ബി.എൻ ഹസ്കർ സിപിഎം വിട്ടത് ഇന്നലെയാണ്. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറി. ജീർണതയുടെ പടുക്കുഴിയിലാണ് പാർട്ടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെയാണ് ചാനൽ ചർച്ചയിൽ ഹസ്കർ വിമർശിച്ചത്. പിണറായി വിജയൻ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമർശിച്ചു. തുടർന്ന് സിപിഎം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലേക്ക് വിളിച്ചു വരുത്തി ഹസ്കറിനെ ശാസിച്ചത്.
Adjust Story Font
16

