Quantcast

ഇടുക്കിയിൽ ആശങ്കയായി ആഫ്രിക്കൻ പന്നിപ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം

രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത പ്രദേശങ്ങളിലെയും പന്നികളെ കൊന്നൊടുക്കും

MediaOne Logo

Web Desk

  • Published:

    11 Nov 2022 1:10 AM GMT

ഇടുക്കിയിൽ ആശങ്കയായി ആഫ്രിക്കൻ പന്നിപ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം
X

ഇടുക്കി: ഇടുക്കി ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം റിപ്പോർട്ട് ചെയ്ത തൊടുപുഴ കരിമണ്ണൂർ ചാലാശ്ശേരിയിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് സന്ദർശനം നടത്തും. രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത പ്രദേശങ്ങളിലെയും പന്നികളെ കൊന്നൊടുക്കും. കർഷകർക്ക് നഷ്ടപരിഹാരവും നൽകും.

രോഗ വ്യാപനം തടയാൻ പത്ത് കി.മീ ചുറ്റളവിൽ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. പ്രദേശത്ത് പന്നിമാംസ കച്ചവടം,കശാപ്പ്,എന്നിവയും നിരോധിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്. രോഗം മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗം ബാധിച്ച ഇടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story