തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണം; കെപിസിസി യോഗത്തിൽ നേതാക്കൾക്ക് വിമർശനം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായുള്ള മിഷൻ 2025ന് വേഗം പോരെന്നും യോഗത്തിൽ ആരോപണമുയർന്നു

തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നാണ് യോഗത്തിൽ വിമർശിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന്റേത് എന്നപേരിൽ പട്ടിക പ്രചരിക്കുന്നുണ്ട്. അതിനു പിന്നിൽ ഏത് ശക്തികൾ ആണെന്ന് കണ്ടെത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ കെപിസിസി യോഗത്തിലാണ് വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായുള്ള മിഷൻ 2025ന് വേഗം പോരെന്നും യോഗത്തിൽ ആരോപണമുയർന്നു. പ്രതീക്ഷിച്ച വേഗതയിലല്ല മുന്നൊരുക്കങ്ങൾ മുന്നോട്ട് പോകുന്നതെന്നാണ് വിമർശനം.
watch video:
Next Story
Adjust Story Font
16

