ചെവികളിൽ അടിച്ചു, കർണപുടം തകർന്നു; പൊലീസിനെതിരെ വീണ്ടും മർദന പരാതി
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതികൾ സ്വീകരിച്ചില്ലെന്നും കോടതി നിർദ്ദേശാനുസരണമാണ് പിന്നീട് കേസടുത്തതെന്നും പരാതിക്കാരൻ

കണ്ണൂർ: പൊലീസിനെതിരെ വീണ്ടും മർദന പരാതി. കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി മർദിച്ചുവെന്നാണ് പരാതി. 2017ൽ വളപട്ടണം എസ്ഐ ആയിരിക്കെ നാറാത്ത് സ്വദേശിയായ വർക്ക്‌ഷോപ്പ് ഉടമ അഷ്റഫിന്റെ കർണപുടം അടിച്ചു തകർത്തെന്നാണ് പരാതി.
വർക്ക്‌ഷോപ്പിന്റെ മേൽവാടകയെ ചൊല്ലിയുള്ള പരാതിയെക്കുറിച്ച് സംസാരിക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു മർദനം. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതികൾ സ്വീകരിച്ചില്ലെന്നും കോടതി നിർദ്ദേശാനുസരണമാണ് പിന്നീട് കേസടുത്തതെന്നും അഷ്റഫ് പറഞ്ഞു.
ഇരു കൈകൾ കൊണ്ടും ചെവികളിൽ അടിച്ചതിനാൽ കർണപുടം തകർന്നുെന്നും 35 ശതമാനം കേൾവി ശക്തി നഷ്ടപ്പെട്ടതായും അഷ്‌റഫ് പറയുന്നു. വ്യവസായിൽ നിന്ന് ഉപഹാരം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് സിഐ ശ്രീജിത്ത് കൊടേരി.
Next Story
Adjust Story Font
16

