Quantcast

സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി പരാതി

കോഴിക്കോട് പുല്ലൂരാംപാറ സ്കൂളാണ് ഉത്തർപ്രദേശുകാരിയായ വിദ്യാർഥിയെ മീറ്റിന് എത്തിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-26 11:28:49.0

Published:

26 Oct 2025 4:54 PM IST

സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി പരാതി
X

തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി പരാതി. വനിതാ അത്‌ലീറ്റിനെ പ്രായത്തട്ടിപ്പ് നടത്തി മീറ്റിൽ മത്സരിപ്പിച്ചു. അണ്ടർ 19 വിഭാഗത്തിൽ മത്സരിച്ചത് 21 വയസുള്ള അത്‌ലീറ്റ് എന്നാണ് പരാതി നൽകിയത്.

കോഴിക്കോട് പുല്ലൂരാംപാറ സ്കൂളാണ് ഉത്തർപ്രദേശുകാരിയായ വിദ്യാർഥിയെ മീറ്റിന് എത്തിച്ചത്. പ്രായത്തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന താരത്തിന് 100, 200 മീറ്ററിൽ വെള്ളി ലഭിച്ചു. വ്യാജ രേഖ സമർപ്പിച്ചാണ് താരത്തെ മത്സരിപ്പിച്ചത്. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ താരത്തിന് 21 വയസാണ്. RMHSS ആളൂർ സ്കൂളാണ് ഇതിനെതിരെ പരാതി നൽകിയത്. പിന്നാലെ കൂടുതൽ സ്കൂളുകൾ പരാതിയുമായി രംഗത്തെത്തി. പരാതി തെളിയിക്കപ്പെട്ടാൽ സ്കൂളിനെതിരെ ശക്തമായ നടപടിക്ക് സാധ്യത. നിലവിൽ ഒക്റ്റോബർ 22 മുതൽ 28 വരെ നടക്കുന്ന കായിക മേളയിൽ 12 വേദികളിലായി 2,000 കുട്ടികളാണ് പങ്കെടുക്കുന്നത്.

TAGS :

Next Story