Quantcast

'മുകളിലൊരാള്‍ എല്ലാം കാണുന്നുണ്ട്'; ബുള്ളറ്റ് മോഷ്ടാവിനെ കണ്ടെത്താന്‍ സഹായിച്ച് എഐ കാമറ

പ്രതി ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടുതന്നെ പ്രതിയുടെ മുഖവും കാമറയില്‍ വ്യക്തമായി പതിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-07 09:24:09.0

Published:

7 Oct 2023 9:22 AM GMT

AI camera helps to find the bullet thief | kerala news
X

കണ്ണൂർ: ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് എഐ കാമറ. കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കളവ് പോയ ബുള്ളറ്റും മോഷ്ടാവിനെയും കണ്ടെത്താനാണ് എഐ കാമറ പൊലീസിനെ സഹായിച്ചത്.

ഇക്കഴിഞ്ഞ നാലാം തിയതി കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ പാർക്കിങ് ഏരിയയില്‍ നിന്ന് ബുള്ളറ്റ് കളവ് പോയത്. പ്രതിയിലേക്കെത്താന്‍ ഒരു വഴിയുമില്ലാതെ പൊലീസ് വട്ടംചുറ്റിയപ്പോഴാണ് എഐ കാമറ പൊലീസിന് തുണയായായത്. മോഷ്ടിച്ച ബുള്ളറ്റുമായി പ്രതി പോകുന്നത് തലശേരി കൊടുവള്ളിയിലെ എഐ കാമറയില്‍ പതിഞ്ഞു. പ്രതി ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടുതന്നെ പ്രതിയുടെ മുഖവും വ്യക്തമായി കാണാനായി. കാസർകോട് സ്വദേശി ലബീഷ് ആണ് മോഷ്ടാവെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് നടക്കാവ് പൊലീസ് ലബീഷിനെ മറ്റൊരു മോഷണ വാഹന സഹിതം പിടികൂടിയിരുന്നു.

TAGS :

Next Story