Quantcast

സ്വകാര്യ സർവകലാശാലകളെ അംഗീകരിക്കാനാവില്ല; സർക്കാർ പിൻമാറിയില്ലെങ്കിൽ പ്രത്യക്ഷ സമരം: എ.ഐ.എസ്.എഫ്

തീരുമാനമെടുക്കുമ്പോൾ സർക്കാർ കൂട്ടായ ചർച്ച നടത്തിയില്ലെന്നും സംസ്ഥാന സെക്രട്ടറി പി. കബീർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    7 Feb 2024 10:43 AM GMT

AISF Against privat uninversity
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എ.ഐ.എസ്.എഫ്. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തീരുമാനമെടുക്കുമ്പോൾ സർക്കാർ കൂട്ടായ ചർച്ച നടത്തിയില്ലെന്നും സംസ്ഥാന സെക്രട്ടറി പി. കബീർ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരുമ്പോൾ വിദ്യാർഥി സംഘടനകളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും സമഗ്രമായ ചർച്ചകൾ നടക്കണം. എന്നാൽ അങ്ങനെയൊന്നും നടത്താതെയാണ് ബജറ്റിൽ സ്വകാര്യ സർവകലാശാലകൾ പ്രഖ്യാപിച്ചത്. ഈ നീക്കവുമായി മുന്നോട്ട് പോയാൽ എ.ഐ.എസ്.എഫ് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും കബീർ പറഞ്ഞു.

TAGS :

Next Story