'ഓണക്കോടിക്ക് ഏത് മൂഡ്...ഖാദി മൂഡ്'; വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി അജയ് തറയിൽ
'ഖദർ ഒരു ഡിസിപ്ലിൻ ആണ്' എന്ന ക്യാപ്ഷനോടെയാണ് റിബേറ്റ് വിൽപ്പനയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ. 'ഖദർ ഒരു ഡിസിപ്ലിൻ ആണ്' എന്ന ക്യാപ്ഷനോടെയാണ് ഖദർ റിബേറ്റ് വിൽപ്പനയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്.
കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ വിമർശിച്ച് അജയ് തറയിൽ രംഗത്തെത്തിയിരുന്നു. ഏകദേശം ഒരു മാസം മുമ്പായിരുന്നു അജയ് തറയിലിന്റെ വിമർശനം. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, ഹൈബി ഈഡൻ തുടങ്ങിയ നേതാക്കളെ കുറിച്ചാണ് അദ്ദേഹം വിമർശനമുന്നയിച്ചത് എന്ന് അഭിപ്രായമുയർന്നിരുന്നു.
യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെയും അജയ് തറയിൽ വിമർശനമുന്നയിച്ചിരുന്നു. റീൽ ലൈഫല്ല വേണ്ടത് എന്നും നേതാക്കൾ ചാണ്ടി ഉമ്മനെ കണ്ടുപഠിക്കണം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് രാഹുൽ വിവാദം കത്തിനിൽക്കുമ്പോൾ ഖദർ അച്ചടക്കത്തിന്റെ കൂടി ഭാഗമാണെന്ന് അജയ് തറയിൽ ഓർമപ്പെടുത്തുന്നത്.
Adjust Story Font
16

