'കല്യാണത്തിന് വന്നതാണ്, രാഷ്ട്രീയം പറയാനില്ല'; അനിൽ ആന്റണിയുടെ രാജിയിൽ പ്രതികരിക്കാതെ എ.കെ ആന്റണി

ബി.ബി.സി ഡോക്യുമെന്ററിയിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ചത് വിവാദമായതിനെ തുടർന്ന് അനിൽ ആന്റണി കോൺഗ്രസിലെ പദവികൾ രാജിവെച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-01-25 08:16:35.0

Published:

25 Jan 2023 8:16 AM GMT

bbc, Modi, Gujarat riot, bbc documentary
X

എ കെ ആന്റണി 

ആലപ്പുഴ: മകൻ അനിൽ ആന്റണിയുടെ ട്വീറ്റ് സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കല്യാണത്തിന് വന്നതാണെന്നും രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു.

ഇന്നലെ രാത്രി മുതൽ വലിയ അധിക്ഷേപമാണ് താൻ നേരിടുന്നത് അനിൽ പറഞ്ഞു. ഗുണ്ടായിസം കണ്ട് ഭയപ്പെടില്ല. തന്റെ ട്വീറ്റിൽ ഒരു വരിപോലും പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story