Quantcast

'കുഞ്ഞൂഞ്ഞിനോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത ശിക്ഷ'; വികാരാധീനനായി എ.കെ.ആന്റണി

ഉമ്മന്‍ചാണ്ടിയെ പൈശാചികമായി ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തവര്‍ മാപ്പ് പറയണമെന്നും ആന്‍റണി

MediaOne Logo

Web Desk

  • Updated:

    2023-09-08 06:59:59.0

Published:

8 Sept 2023 11:39 AM IST

കുഞ്ഞൂഞ്ഞിനോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത ശിക്ഷ; വികാരാധീനനായി എ.കെ.ആന്റണി
X

പുതുപ്പള്ളിയിലെ വോട്ടെണ്ണിക്കഴിയുമ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേൾക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിവർക്ക് ബോധക്കേടുണ്ടാകുമെന്ന് പറഞ്ഞത് സത്യമായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. അത്രയും പൈശാചികമായാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത്. ഉമ്മൻചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത ശിക്ഷയാണിത്. ചാണ്ടി ഉമ്മന്റെ മുന്നേറ്റം പ്രതീക്ഷിച്ചതാണ്...ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

'ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ എത്ര പൈശാചികമായാണ് ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തത്.ഉമ്മൻ ചാണ്ടിയും കുടുംബവും എത്ര ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോയിട്ടുണ്ടാകും. അതിന് മറുപടി പുതുപ്പള്ളിക്കാർ കൊടുത്തു. ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയോട് തെറ്റ് ചെയ്തവർ തിരുത്തണം. കേരളത്തിലെ മുഖ്യമന്ത്രി ഉൾപ്പെടെ മാപ്പ് പറയണം..'ആന്റണി പറഞ്ഞു.

ഈ ഭരണത്തോട് എന്ത് മാത്രം എതിർപ്പാണ് കേരളത്തിലുള്ളത്.യു.ഡി.എഫിനും കോണ്‍ഗ്രസിനും മാത്രമല്ല, മാർക്‌സിസ്റ്റുകാർക്ക് പോലും എതിർപ്പായി. ജനങ്ങളെ കണ്ണീര് കുടിപ്പിക്കുന്ന പിണറായി സര്‍ക്കാറിനോടുള്ള എതിര്‍പ്പ് കൂടി അതും ഈ ജനവിധിയയിൽ കാണാം. അത് മുഖ്യമന്ത്രിയും സി.പി.എമ്മും മനസിലാക്കണം.ജനപിന്തുണ നഷ്ടപ്പെട്ട സർക്കാരായി ഇത് മാറി. അണികൾ പുതുപ്പള്ളി വിധി കണ്ട് അലസന്മാരാകരുത്. പുതുപ്പള്ളി വോട്ടർമാർക്ക് നന്ദി പറയുന്നു.ഒരു പുതിയ പുതുപ്പള്ളി ഉണ്ടാക്കാൻ ചാണ്ടി ഉമ്മനാകും. അച്ചു ഉമ്മനെതിരായ ആക്ഷേപത്തിന്റെയും എല്ലാ ആരോപണത്തിന്റെയും ജനവിധിയാണിത്... ആന്റണി പറഞ്ഞു.


TAGS :

Next Story