Quantcast

എ.കെ.ജി സെന്‍ററിനു നേരെ ബോംബേറ്: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്.

MediaOne Logo

Web Desk

  • Published:

    1 July 2022 1:04 AM GMT

എ.കെ.ജി സെന്‍ററിനു നേരെ ബോംബേറ്: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
X

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ അർധരാത്രിയിൽ ബോംബേറ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

എ.കെ.ജി സെന്‍ററിന്‍റെ പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ലഭിച്ച ദൃശ്യത്തിൽ നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.

വലിയ ശബ്ദം കേട്ടെന്ന് പി.കെ ശ്രീമതി പറഞ്ഞു. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

ഘടക കക്ഷി നേതാക്കള്‍ എ.കെ.ജി സെന്ററിലേക്ക് എത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധത്തിന് പിന്നാലെ നഗരത്തിൽ ഇന്ദിരാഗാന്ധി സ്തൂപത്തിന്റെ കൈ തകർത്തു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘർഷ സാധ്യത ഉള്ളതിനാൽ ജില്ലയിൽ പൊലീസ് ജാഗ്രതയിലാണ്.


TAGS :

Next Story