Quantcast

സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഏപ്രിൽ 15നാണ് സുഡാനിലെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    18 May 2023 1:23 AM GMT

albert augustine, who was shot dead in Sudan, will be brought home today,സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
X

ന്യൂഡല്‍ഹി: സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. നിലവിൽ പോർട്ട് സുഡാനിൽ എത്തിച്ച മൃതദേഹം വ്യോമയാന മാർഗ്ഗം കണ്ണൂർ എയർപോർട്ട് മുഖാന്തരമാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പോർട്ട് സുഡാനിൽ നിന്നും പുറപ്പെടുന്ന ഫ്ലൈറ്റ് വൈകിട്ട് 6:30 ഓടെ കണ്ണൂർ എയർപോർട്ടിൽ എത്തുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.

എംബസി വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30 ന് നെല്ലിപ്പാറ ദേവാലയ കുടുംബ കല്ലറയിലാണ് സംസ്കരിക്കും . ഏപ്രിൽ 15നാണ് സുഡാനിലെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വച്ചായിരുന്നു ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. യുദ്ധഭൂമിയിൽ കുടുങ്ങിയ ആൽബർട്ടിന്റെ ഭാര്യയെയും മകളെയും കഴിഞ്ഞമാസം 27നാണ് നാട്ടിലെത്തിച്ചത്.


TAGS :

Next Story