Quantcast

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം

MediaOne Logo

Web Desk

  • Published:

    30 Oct 2023 1:07 AM GMT

pinarayi vijayan
X

പിണറായി വിജയന്‍

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പ്രതിപക്ഷനേതാവും മറ്റ് പാർട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ലോക്സഭ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ ഉണ്ടായ സ്ഫോടനത്തെ ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്. ആരാധനസമയത്ത് ഉണ്ടായ അക്രമം ആയത് കൊണ്ട് വൈകാരികത ആളിക്കത്തിക്കാന്‍ ചില കക്ഷികള്‍ ശ്രമിക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

അതേസമയം ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരിയാണ് മരിച്ചത്. സ്ഫോടനം നടത്തിയ മാർട്ടിനെ പൊലീസ് ഇന്നും വിശദമായി ചോദ്യം ചെയ്യും. സംഭവ സ്ഥലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും സന്ദർശിക്കും.

ഇന്നലെയാണ് കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ സ്ഫോടനമുണ്ടായത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത സമ്മേളനം തുടങ്ങി അരമണിക്കൂർ തികയും മുന്‍പാണ് സംഭവം.സ്റ്റേജില്‍ നിന്നും അഞ്ചു മീറ്റർ ദൂരെ തുടരെ മൂന്ന് തവണ പൊട്ടിത്തെറിക്കുകയായിരുന്നു.ഒരു സ്ത്രീ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.



TAGS :

Next Story