Quantcast

'വിദ്യാർഥികളെ ഗുരുതരമായി ബാധിക്കും'; കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുന്നതിൽ വീഴ്ചയെന്ന് ആരോപണം

വേണ്ടത്ര പഠനമോ ചർച്ചകളോ ഇല്ലാതെയാണ് നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ പോകുന്നതെന്നാണ് അധ്യാപക സംഘടനകളുടെ പരാതി

MediaOne Logo

Web Desk

  • Published:

    8 Feb 2024 12:53 AM GMT

Death in Calicut University swimming pool should also be investigated: MSF
X

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ നാലു വ‍ർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുന്നതിൽ വീഴ്ചയെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ. നിലവിലെ മാനദണ്ഡ പ്രകാരമെങ്കിൽ വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടിയാലോചനകളില്ലാതെയാണ് തിരക്കിട്ട തീരുമാനങ്ങളെന്നും കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് ഭാരവാഹികൾ പറഞ്ഞു.

വേണ്ടത്ര പഠനമോ ചർച്ചകളോ ഇല്ലാതെയാണ് നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ പോകുന്നതെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. അധ്യാപക, വിദ്യാർഥി പ്രതിനിധികളോട് കൂടിയാലോചനകളുണ്ടയില്ലെന്നും ലീഗ് അനുകൂല അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തുന്നു.

സെനറ്റിൽ ചർച്ച ചെയ്യാതെയാണ് നാലു വർഷ ബിരുധ കോഴ്സുകൾക്കുള്ള നിയമാവലിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകാരം നൽകിയതെന്ന് ലീഗ് അനുകൂല സെനറ്റംഗങ്ങളും കുറ്റപ്പെടുത്തി. നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കാനുള്ള തിരക്കിട്ട നീക്കവുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. നാലു വർഷ ബിരുദ കോഴ്സുകളുടെ നിയമാവലിക്ക് കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗീകാരം നൽകിയിരുന്നു.

TAGS :

Next Story