Quantcast

ഒരുമിച്ച് ജീവിച്ച ശേഷം പ്രശ്‌നമുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാവില്ല: ഹൈക്കോടതി

അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കേന്ദ്ര സർക്കാർ അഭിഭാഷകൻ പുത്തൻകുരിശ് സ്വദേശി നവനീത് എൻ. നാഥിന്റെ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു സിംഗിൾബെഞ്ച്

MediaOne Logo

Web Desk

  • Published:

    7 July 2022 5:29 PM GMT

ഒരുമിച്ച് ജീവിച്ച ശേഷം പ്രശ്‌നമുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാവില്ല: ഹൈക്കോടതി
X

കൊച്ചി: ഒരുമിച്ച് ജീവിച്ച ശേഷം സ്‌നേഹ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്ന കാലമാണ്. ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്. സ്‌നേഹ ബന്ധത്തിൽ ഭിന്നതയുണ്ടാകുമ്പോൾ ഒരാൾ ഉയർത്തുന്ന ആരോപണങ്ങൾ മറ്റേയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കേന്ദ്ര സർക്കാർ അഭിഭാഷകൻ പുത്തൻകുരിശ് സ്വദേശി നവനീത് എൻ. നാഥിന്റെ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു സിംഗിൾബെഞ്ച്.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നവനീതിനെ ജൂൺ 21നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധം തുടരാൻ ഒരാൾ ആഗ്രഹിക്കുകയും മറ്റേയാൾ അത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് ആരോപണത്തിലേക്കും കേസിലേക്കും ഇത് വഴിമാറുന്നതെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ അത് വാഗ്ദാന ലംഘനം മാത്രമായാണ് കാണേണ്ടതെന്നും ബലാത്സംഗമായല്ലെന്നും കോടതി നിരീക്ഷിച്ചു.

Allegations raised when there is a problem after living together cannot be treated as rape: HC

TAGS :

Next Story