'റാഫേൽ തട്ടിലിന്‍റേത് അസ്ഥാനത്തുള്ള സ്ഥാനാരോഹണം'; വിമര്‍ശനവുമായി അല്‍മായ മുന്നേറ്റം
സ്ഥാനാരോഹണം സഭാ ആസ്ഥാനത്ത് നടത്തേണ്ടി വന്നത് കെടുകാര്യസ്ഥതയാണെന്നും അൽമായ മുന്നേറ്റം ആരോപിച്ചു

കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റേത് അസ്ഥാനത്തുള്ള സ്ഥാനാരോഹണമെന്ന് അൽമായ മുന്നേറ്റം. സ്ഥാനാരോഹണം സഭാ ആസ്ഥാനത്ത് നടത്തേണ്ടി വന്നത് കെടുകാര്യസ്ഥതയാണെന്നും അൽമായ മുന്നേറ്റം ആരോപിച്ചു.സെന്റ് മേരീസ് ബസലിക്കയിലാണ് സാധാരണ ചടങ്ങ് നടക്കേണ്ടത്.മറ്റ് മൂന്നുപേരുടെയും സ്ഥാനാരോഹണം നടന്നത് ഇവിടെയാണ്.ഇത് അറിയാത്തവരാണ് സെന്റ് തോമസ് മൗണ്ടിലെ ചാൻസിലറെങ്കിൽ പണി നിർത്തണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.
സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ഇന്നാണ് സ്ഥാനമേറ്റത്.സിറോ മലബാർ സഭയുടെ നാലാമത്തെ അധ്യക്ഷനാണ്
.
Next Story
Adjust Story Font
16



