Quantcast

അസഫാക് കുട്ടിയെ കൊന്നത് കഴുത്തു ഞെരിച്ച്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-07-29 14:26:55.0

Published:

29 July 2023 6:14 PM IST

Aluva child was strangled to death
X

ആലുവ: ആലുവയിൽ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി അസഫാക് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചത്. കുട്ടി ലൈംഗികപീഡനത്തിരിയായെന്നും റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്.

നിലവിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പ്രതി അസഫാക് ഉള്ളത്. വൈദ്യപരിശോധന ഇന്ന് പൂർത്തിയാകുമെങ്കിലും നാളെയാകും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. കേസിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതിയെ പെട്ടെന്ന് കണ്ടെത്താൻ സാധിച്ചുവെന്നും ഡിജിപി ഷേഖ് ദർവേസ് സാഹിബ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം നാളെ വൈകിട്ട് 4 മണിയോടെ ആലുവ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. അതിന് മുമ്പ് കുട്ടി പഠിച്ചിരുന്ന സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

TAGS :

Next Story