Quantcast

ആലുവ പീഡന കേസ്: പ്രതി ക്രിസ്റ്റൽ രാജിന്‍റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ആസൂത്രിതമാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-11 11:35:00.0

Published:

11 Sept 2023 6:29 AM IST

Krystal Raj
X

ആലുവ: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പോക്സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പ്രതി ക്രിസ്റ്റൽ രാജിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചശേഷമാകും വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പ് നടപടികളിലേക്കും കടക്കുക. ക്രിസ്റ്റൽരാജ് സ്ഥിരം കുറ്റവാളിയാണെന്നും ആലുവയിലെ പീഡനം ആസൂത്രിതമാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രിസ്റ്റലിന്റെ സുഹൃത്തും ഇതര സംസ്ഥാന തൊഴിലാളിയുമായ മുസ്താഖിനെ പൊലീസ് പ്രതി ചേർത്തിരുന്നു.

TAGS :

Next Story