Quantcast

ആലുവ പീഡന കേസ്; പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതിയെ ആലുവ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു

മോഷണക്കേസുകളിൽ പ്രതിയായ ക്രിസ്റ്റില്‍ രാജിനെ പൊലീസുകാർ പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു

MediaOne Logo

Web Desk

  • Published:

    8 Sept 2023 12:55 AM IST

ആലുവ പീഡന കേസ്; പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതിയെ ആലുവ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു
X

ആലുവ പീഡന കേസ് പ്രതി ക്രിസ്റ്റൽ രാജ്

ആലുവ: ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി ആലുവ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷസംഘം പറഞ്ഞു.

ഇന്ന് പുലർച്ചയാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയായ ക്രിസ്റ്റൽരാജിനെ വൈകിട്ട് ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിനടിയിൽ വച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസ് സംഘത്തെ കണ്ട് പുഴയിലേക്ക് ചാടിയ പ്രതിയെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ചോദ്യം ചെയ്തു. പെൺകുട്ടിക്കൊപ്പം പ്രതിയെ കണ്ടെന്ന സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്.

ഒന്നരവർഷം മുമ്പാണ് ക്രിസ്റ്റൽരാജ് ആലുവയിലേക്ക് എത്തിയത്. ഇയാൾക്കെതിരെ പത്തോളം കേസുകൾ ഉണ്ട്. കൂടുതൽ മൊബൈൽ മോഷണ കേസുകളാണ്. 2017 ൽ മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ പീഡിപ്പിച്ചതിനു പാറശാല പോലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.

TAGS :

Next Story