പ്രവർത്തിക്കാനാകുന്നില്ല; അമൽജ്യോതി കോളേജ് ഹൈക്കോടതിയില്‍
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹരജി

എറണാകുളം: വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ തുടർ പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കോട്ടയം അമൽജ്യോതി കോളജ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹരജി .കോളജിന് പ്രവർത്തിക്കാനാകുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.
അതേ സമയം അമൽജ്യോതി കോളജിൽ മരിച്ച ശ്രദ്ധ സതീഷിന്റെ മരണക്കുറിപ്പ് കണ്ടെത്തിയെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി പറഞ്ഞു. ജീവനൊടുക്കാനുള്ള കാരണങ്ങൾ കുറിപ്പില്‍ പറയുന്നില്ല. കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്.പി കെ കാർത്തിക് പറഞ്ഞു.
പോലീസ് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കുറിപ്പ് കണ്ടെത്താനായി. എന്നാൽ ജീവനൊടുക്കുന്നതിന്‍റെ കാരണങ്ങൾ കത്തിൽ വ്യക്തമാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാരണം കണ്ടെത്താനുള്ള സമഗ്ര അന്വഷണം നടത്തും.
നിലവിൽ മറ്റൊരു കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അടുത്ത ദിവസങ്ങളിലെ കേസ് ഏറ്റെടുക്കുകയുള്ളൂ. അതേസമയം കോളജിൽ ഇന്ന് ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചു. തിങ്കളാഴ്ചയോടെ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.
Adjust Story Font
16

