Quantcast

ഇറാനെതിരായ അമേരിക്കയുടെ ആക്രമണം ഏകപക്ഷീയം; മുഖ്യമന്ത്രി

പശ്ചിമേഷ്യയിലെ അശാന്തിയിൽ സംസ്ഥാനത്തിനും ആശങ്കയെന്ന് പിണറായി വിജയൻ

MediaOne Logo

Web Desk

  • Published:

    8 March 2026 6:25 AM IST

ഇറാനെതിരായ അമേരിക്കയുടെ ആക്രമണം ഏകപക്ഷീയം; മുഖ്യമന്ത്രി
X

കൊച്ചി: പശ്ചിമേഷ്യയിലെ അശാന്തിയിൽ സംസ്ഥാനത്തിനും ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനെതിരെ അമേരിക്കയുടെ ആക്രമണം ഏകപക്ഷീയമാണെന്നും നടക്കുന്നത് കാട്ടിലെ വന്യമൃഗ നീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊച്ചിയിൽ എൽഡിഎഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഓരോ കുടുംബത്തിനും പ്രവാസി ബന്ധമുണ്ട്. മറ്റുള്ളവരാരും ആണവ ശേഷി കൈവരിക്കരുതെന്നാണ് ഏറ്റവും കൂടുതൽ ആണവായുധം കൈവശമുള്ള അമേരിക്കയുടെ നിലപാട്. ഭീകര വാദികളെ വളർത്തുന്ന അമേരിക്ക ഐക്യ രാഷ്ട്രസഭയെ പോലും അംഗീകരിക്കുന്നില്ല. ഇറാൻ്റെ എണ്ണ സമ്പത്തിലാണ് അമേരിക്കയുടെ കണ്ണന്നും നാടാകെ രാസായുധ ഭീഷണിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുദ്ധത്തിന് മുമ്പായുള്ള പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന യുദ്ധവിരുദ്ധ സദസിൽ സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ പങ്കെടുത്തു.

TAGS :

Next Story