'വിരമിച്ചയാളെ നിയമിച്ചത് നിയമവിരുദ്ധം'; കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി ഹൈക്കോടതിയിൽ
'സര്‍ക്കാരിനായി ഉത്തരവില്‍ ഒപ്പിടാന്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരമില്ല'

എറണാകുളം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി. കെ ഡിസ്‌കിലെ എക്‌സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനം നിയമവിരുദ്ധമാണെന്ന് അമികസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇല്ലാത്ത സ്ഥാനത്തേക്കാണ് കെഎം എബ്രഹാമിന്റെ നിയമനം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടണമെന്നും കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സര്‍ക്കാരിനായി ഉത്തരവില്‍ ഒപ്പിടാന്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരമില്ല. എക്‌സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തിരുന്ന് നല്‍കിയ എല്ലാ ഉത്തരവുകളും നിയമ വിരുദ്ധമാണ്. വിരമിച്ചയാളെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് നിയമ വിരുദ്ധം. എക്‌സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനം വഹിക്കേണ്ടത് ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

