അമീബിക് മസ്തിഷ്‌ക ജ്വരം; 2013 ലെ പഠന റിപ്പോർട്ട് പങ്കുവെച്ച് ആരോഗ്യമന്ത്രി
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പഠന റിപ്പോർട്ടിലോ, അമീബിക്ക് കേസുകളിലോ ശ്രദ്ധ നൽകിയില്ലെന്ന് വിമർശനം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിൽ 2013 ലെ പഠന റിപ്പോർട്ട് പങ്കുവച്ചു ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പഠന റിപ്പോർട്ടാണ് പങ്കുവെച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പഠന റിപ്പോർട്ടിലോ, അമീബിക്ക് കേസുകളിലോ ശ്രദ്ധ നൽകിയില്ലെന്ന് വിമർശനം.
കിണർ വെള്ളത്തിൽ നിന്ന് അമീബിക്ക് മസ്തിഷ്‌കജ്വരം പിടിപെടുന്നു എന്ന കണ്ടെത്തൽ അടങ്ങിയതാണ് റിപ്പോർട്ട്. അമീബിക്ക് മസ്തിഷ്‌ക ജ്വര കേസുകൾ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമർശനം.
Next Story
Adjust Story Font
16

