Quantcast

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയില്‍ കഴിയുന്ന കുട്ടി വെന്‍റിലേറ്ററില്‍ തുടരുന്നു

പോണ്ടിച്ചേരി ലാബിലെ പിസിആര്‍ പരിശോധനയിലും കുട്ടിക്ക് രോ​ഗം സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    26 July 2024 8:27 AM IST

Amoebic meningoencephalitis
X

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി വെന്‍റിലേറ്ററില്‍ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസ്സുകാരനെ അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരി ലാബിലെ പിസിആര്‍ പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയ കുട്ടിക്ക് ചികിത്സ ആരംഭിച്ചിരുന്നു. സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ മറ്റൊരു കുട്ടിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഈ കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം ലഭിച്ചിട്ടില്ല.

TAGS :

Next Story