Quantcast

കൊയിലാണ്ടിയില്‍ ശ്രീധരന്‍ പിള്ളയുടെ എസ്കോര്‍ട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ച് അപകടം

കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച 7 മണിയോടെയായിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    1 Oct 2021 6:19 AM GMT

കൊയിലാണ്ടിയില്‍ ശ്രീധരന്‍ പിള്ളയുടെ എസ്കോര്‍ട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ച് അപകടം
X

കോഴിക്കോട് കൊയിലാണ്ടിയിൽ ഗോവാ ഗവർണര്‍ പി.എസ് ശ്രീധരൻ പിള്ളയുടെ എസ്കോര്‍ട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ച് അപകടം. ഫയർ ആൻഡ് റെസ്ക്യൂ വാഹനത്തിന്‍റെ പിറകിൽ ആംബുലൻസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.

കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച 7 മണിയോടെയായിരുന്നു സംഭവം. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലൻസ് ഇടിച്ചത്. ഫയർവാഹനം പെട്ടെന്ന് നിർത്തിയതാണ് കാരണം. കോഴിക്കോട് നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഗവർണര്‍.

TAGS :

Next Story