Quantcast

മാലിന്യ സംസ്കരണ പ്ലാന്‍റിലെ ചൂടുവെള്ള ടാങ്കിൽ വീണ് ജീവനക്കാരൻ മരിച്ചു

പാലക്കാട് മലമ്പുഴ ഇമേജിലാണ് അപകടം നടന്നത്

MediaOne Logo

Web Desk

  • Published:

    6 Jun 2024 10:03 AM IST

sewage plant death
X

കൊച്ചി: മാലിന്യ സംസ്കരണ പ്ലാന്‍റിലെ ചൂടുവെള്ള ടാങ്കിൽ വീണ് ജീവനക്കാരൻ മരിച്ചു. പാലക്കാട് മലമ്പുഴ ഇമേജിലാണ് അപകടം നടന്നത്. പുതുപ്പരിയാരം വള്ളിക്കോട് ചൂഴിയൻ പാറ സ്വദേശി അഭിജിത്ത് (21) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം നടന്നത്.

പ്ലാന്‍റിലെ വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിക്കാൻ ശ്രമിക്കവേ സേഫ്റ്റി ഗ്രിൽ പൊട്ടി അഭിജിത്ത് ടാങ്കിലെ ചൂട് വെള്ളത്തിൽ വീഴുകയായിരുന്നു.ഫയർഫോഴ്സ് എത്തി അഭിജിത്തിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

TAGS :

Next Story