Quantcast

സമസ്ത വിളിച്ച വിശദീകരണയോഗം ഇന്ന്; ഹക്കീം ഫൈസിയെ പുറത്താക്കിയതുൾപ്പെടെ ചർച്ചയാകും

പുറത്താക്കിയതുമായി ബന്ധപ്പെട്ട് അണികൾക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും തർക്കം തുടരുന്ന സാഹചര്യത്തിലാണ് സമസ്ത വിശദീകരണം നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-12 02:57:09.0

Published:

12 Nov 2022 2:54 AM GMT

സമസ്ത വിളിച്ച വിശദീകരണയോഗം ഇന്ന്; ഹക്കീം ഫൈസിയെ പുറത്താക്കിയതുൾപ്പെടെ ചർച്ചയാകും
X

മലപ്പുറം: സി ഐ സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കിം ഫൈസിയെ പുറത്താക്കിയതുൾപ്പെടെ അടുത്തിടെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ സമസ്ത വിളിച്ച വിശദീകരണ യോഗം ഇന്ന് . സമസ്ത- സി ഐ സി തർക്കങ്ങളുടെ തുടർച്ചയായാണ് ഹക്കിം ഫൈസിയെ പുറത്താക്കുന്നത്. ഇത് സംബന്ധിച്ച് അണികൾക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും തർക്കം തുടരുന്ന സാഹചര്യത്തിലാണ് സമസ്ത വിശദീകരണം നടത്തുന്നത്. സമസതയുടെയും പോഷക സംഘടനകളുടെയും കൗൺസിലർമാർ മാത്രമാണ് പങ്കെടുക്കുന്നത് ഉച്ചക്ക് 2 ന് ചേളാരിയിലെ സമസ്ത ആസ്ഥാനത്താണ് യോഗം

കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ ജനറൽ സെക്രട്ടറിയായ ഹക്കീം ഫൈസിയെ സമസതയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു. ആദർശവ്യതിയാനം ഉൾപ്പെടെ ആരോപിച്ച് ഹക്കീം ഫൈസി പുറത്താക്കിയ സമസ്ത അദ്ദേഹത്തോട് വിശദീകരണം പോലും തേടിയില്ലെന്നത് സി ഐ സി അണികളിൽക്കിടയിൽ വലിയ അതൃപ്തിയായി പുകയുന്നുണ്ട്.

TAGS :

Next Story