Quantcast

പ്രവാചക നിന്ദ: രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയുമെന്ന് സംഘപരിവാറിനറിയാം: എൻ എസ് നുസൂർ

ലോക ഭൂപടത്തിൽ നിലനിൽക്കുന്ന ക്രസ്ത്യൻ- മുസ്‌ലിം ഭിന്നത ചെറിയ തോതിൽ ഇന്ത്യയിൽ ചർച്ചയാക്കുന്നതും നാഗ്പൂർ പരീക്ഷണമാണെന്നും നുസൂർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-06-07 12:18:33.0

Published:

7 Jun 2022 12:14 PM GMT

പ്രവാചക നിന്ദ: രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയുമെന്ന് സംഘപരിവാറിനറിയാം: എൻ എസ് നുസൂർ
X

പ്രവാചകനെ നിന്ദിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനാണ് സംഘ്പരിവാർ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ് നുസൂർ. ലോക ഭൂപടത്തിൽ നിലനിൽക്കുന്ന ക്രസ്ത്യൻ- മുസ്‌ലിം ഭിന്നത ചെറിയ തോതിൽ ഇന്ത്യയിൽ ചർച്ചയാക്കുന്നതും നാഗ്പൂർ പരീക്ഷണമാണെന്നും നുസൂർ ഫേസ്ബുക്കിൽ കുറിച്ചു.

''ശക്തമായ താക്കീത് നൽകാൻ കഴിയാവുന്ന മറുപക്ഷത്തിന്റെ അഭാവം ഇനിയും രാജ്യത്തെ പ്രതിസന്ധിയിലാക്കും. ലോക രാജ്യങ്ങളുടെ ഇടയിൽ ഇന്ന് ഇന്ത്യയെപ്പറ്റി ചർച്ച ചെയ്യപ്പെടുന്നത് രാജ്യത്തിന്റെ പുരോഗതിയെപ്പറ്റിയല്ല. മറിച്ച് രാജ്യത്ത് നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചാണ്''. ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'പ്രവാചകനിന്ദ' ഒറ്റപ്പെട്ട സംഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ളതല്ല. അത് നാഗ്പൂരിലെ 'വർഗ്ഗീയ പരീക്ഷണശാലയിൽ 'നിന്നും ബോധപൂർവ്വം രൂപം കൊടുത്ത 'കമ്മ്യൂണൽ വൈറസ്സാണ്'. ഇന്ത്യയുടെ ചരിത്രം മറ്റ് രാജ്യങ്ങളിൽ അസൂയാവഹമായ ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചിരുന്ന ഭൂതകാലത്ത് നിന്നും ആ രാജ്യങ്ങൾ തന്നെ വിദ്വേഷത്തോടുകൂടി നമ്മെ നോക്കി കാണുന്ന തലത്തിൽ ഇപ്പോൾ എത്തിച്ചത് ബിജെപി സർക്കാരിന്റെ വർഗ്ഗീയ പ്രോത്സാഹനം തന്നെയാണ്. അത് കൊണ്ട് സംഘപരിവാർ വിചാരിക്കുന്ന താല്പര്യങ്ങൾ താത്കാലികമായി രാജ്യത്ത് നടക്കും. മുസ്ലീം- ഹിന്ദു വിഭാഗീയത ബിജെപിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ സാഹചര്യമാണിത്. ശക്തമായ താക്കീത് നൽകാൻ കഴിയാവുന്ന മറുപക്ഷത്തിന്റെ അഭാവം ഇനിയും രാജ്യത്തെ പ്രതിസന്ധിയിലാക്കും. ലോക രാജ്യങ്ങളുടെ ഇടയിൽ ഇന്ന് ഇന്ത്യയെപ്പറ്റി ചർച്ച ചെയ്യപ്പെടുന്നത് രാജ്യത്തിന്റെ പുരോഗതിയെപ്പറ്റിയല്ല. മറിച്ച് രാജ്യത്ത് നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചാണ്. ലോക ഭൂപടത്തിൽ നിലനിൽക്കുന്ന ക്രിസ്ത്യൻ- മുസ്ലീം വിഭിന്നത ചെറിയ തോതിൽ ഇന്ത്യയിൽ ചർച്ചയാക്കുന്നതും നാഗ്പൂർ പരീക്ഷണമാണ്. ഇത് തിരിച്ചറിയാത്ത വർഗ്ഗീയ കോമരങ്ങൾ ഇനിയും ഈ രാജ്യത്ത് ഉറഞ്ഞു തുള്ളും.' പ്രവാചകനെ നിന്ദിച്ചാൽ സമുദായത്തിന് ഒന്നും സംഭവിക്കില്ല. പക്ഷെ രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയും എന്ന് സംഘപരിവാറിനറിയാം'...


TAGS :

Next Story