Quantcast

'ടെമ്പോ ഓടിക്കുന്നവരെ കെ.സ്വിഫ്റ്റിന്റെ ഡ്രൈവർമാരാക്കിയതാണ് അപകടങ്ങൾക്ക് കാരണം'; ആനത്തലവട്ടം

' കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം മന്ത്രിക്കെതിരെയല്ല. മാനേജ്മെന്‍റിന്‍റെ തെറ്റായ സ്ഥലംമാറ്റത്തിനെതിരായാണ്'

MediaOne Logo

Web Desk

  • Updated:

    2022-04-19 07:56:33.0

Published:

19 April 2022 6:46 AM GMT

ടെമ്പോ ഓടിക്കുന്നവരെ കെ.സ്വിഫ്റ്റിന്റെ ഡ്രൈവർമാരാക്കിയതാണ് അപകടങ്ങൾക്ക് കാരണം; ആനത്തലവട്ടം
X

തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ ഡ്രൈവർമാരാക്കിയതാണ് കെ.സ്വിഫ്റ്റിന്റെ അപകടങ്ങൾക്ക് കാരണമെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ. തുടർച്ചയായ അപകടത്തിന് കാരണം ശ്രദ്ധക്കുറവാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവനക്കാരുടെ സമരം മന്ത്രിക്കെതിരെയല്ല. മാനേജ്മെന്‍റിന്‍റെ തെറ്റായ സ്ഥലംമാറ്റത്തിനെതിരായ സമരമാണ്. ജീവനക്കാരെ ശത്രുവായി കണ്ടാല്‍ ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നം തീർക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്, വളാക്കാൻ കെ.എസ്.ഇ.ബിചെയർമാൻ ആഗ്രഹിക്കുന്നു. ജീവനക്കാരോട് പ്രതികാരം ചെയ്ത് അവരെ അടിമകളാക്കി ജോലിചെയ്യിപ്പിക്കുന്ന കാലം പോയെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംഘടനകളുടെ പണിമുടക്ക് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കില്ല.ഏപ്രിൽ 28 ന് പ്രഖ്യാപിച്ച സൂചന പണിമുടക്കിൽ മാറ്റമില്ലെന്ന് ആനത്തലവട്ടം പറഞ്ഞു. അതേസമയം വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിനെത്തിയ ജീവനക്കാരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു.

TAGS :

Next Story