Quantcast

അഞ്ചേരി ബേബി വധക്കേസ്; എം.എം മണി കുറ്റവിമുക്തൻ

എം എം മണി അടക്കം മൂന്നു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-03-18 05:38:17.0

Published:

18 March 2022 10:53 AM IST

അഞ്ചേരി ബേബി വധക്കേസ്; എം.എം മണി കുറ്റവിമുക്തൻ
X

അഞ്ചേരി ബേബി വധക്കേസില്‍ മുൻ മന്ത്രി എം.എം മണി കുറ്റവിമുക്തനായി. വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു. എം എം മണി അടക്കം മൂന്നു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

1982ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988ല്‍ ഈ കേസിലെ 9 പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാല്‍ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം എം മണി ഈ കൊലപാതകങ്ങളെ 123 എന്ന് അക്കമിട്ട് സൂചിപ്പിച്ചു. പ്രസംഗം വിവാദമായതോടെയാണ് എം എം മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

തുടർന്ന് എകെ ദാമോദരൻ, സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി മദനൻ എന്നിവരെ പ്രത്യക അന്വേഷണ സംഘം പ്രതി ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ എം എം മണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

TAGS :

Next Story