സിപിഎം നേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക ആരോപണം: വെളിപ്പെടുത്തല്‍ ഗൗരവതരം, ആദായ നികുതി വകുപ്പില്‍ പരാതി നല്‍കി: അനില്‍ അക്കര
സിപിഎം നേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് അനില്‍ അക്കര

തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. പരാതികള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് പാര്‍ട്ടിക്കകത്ത് നിന്നാണെന്നും അതിനാല്‍ കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആദയ നികുതി വകുപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര പരാതി നല്‍കി. ശരത്തിന്റെ സംഭാഷണത്തില്‍ ഞെട്ടലില്ലെന്നും വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'സിപിഎം നേതാക്കളുടെ അനധികൃത സമ്പാദ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം യുവ നേതാക്കള്‍ അനുവദിക്കുന്നില്ല. ശരത്തിന്റെ വെളിപ്പെടുത്തലില്‍ വകുപ്പിന് പരാതി നല്‍കി. ശരത്‌ന്റെ ഓഡിയോയില്‍ പറയുന്നവരുടെ കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ കേസെടുക്കണം.
ലൈഫ് മിഷന്‍ ഇടപാടിലൂടെ എ.സി മൊയ്തീന്‍ കോടികള്‍ കൈപ്പറ്റിയിട്ടുണ്ട്. ലൈഫ് മിഷന്‍ ഇടപാട് സിബിഐ അന്വേഷിച്ചാല്‍ മൊയ്തീന്‍ രണ്ടാം പ്രതിയാകും. ഖാലിദില്‍ നിന്നും നേരിട്ട് പണം കൈപ്പറ്റിയ ആളാണ് മൊയ്തീന്‍. അഴിമതി കേസുകളില്‍ ഇഡി അന്വേഷണം നിര്‍ത്തിയത് നേതാക്കളെ രക്ഷിക്കാനാണ്,' അനില്‍ അത്തക പറഞ്ഞു.
Adjust Story Font
16

