Quantcast

'പത്തനംതിട്ടയിൽ അനിൽ തോൽക്കണം, പ്രമുഖരുടെ മക്കൾ മോദിക്കൊപ്പം ചേരുന്നത് തെറ്റ്'; എ.കെ ആന്റണി

'ഭരണഘടന ഉണ്ടാക്കിയതിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല'

MediaOne Logo

Web Desk

  • Published:

    9 April 2024 6:33 AM GMT

AnilAntony,AK Antony,Pathanamthitta,Election2024,LokSabha2024,പത്തനംതിട്ട,ലോക്സഭാ തെരഞ്ഞെടുപ്പ്,അനില്‍ ആന്‍റണി,എ.കെ ആന്‍റണി,അനില്‍ തോല്‍ക്കുമെന്ന് എ.കെ ആന്‍റണി
X

തിരുവനന്തപുരം: പ്രമുഖരുടെ മക്കൾ മോദിയോടൊപ്പം ചേരുന്നത് തെറ്റെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. 'കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാട്. ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താൻ ശീലിച്ചിട്ടില്ല.അത് തന്റെ സംസ്കാരമല്ല'. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ അനിൽ തോൽക്കും. പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്നും എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി.

'പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എ.കെ ആന്റണി രംഗത്തെത്തി. 'ഭരണഘടന ഉണ്ടാക്കുന്നതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് സിപിഎമ്മിന്റെ പൂർവികരെന്നും പിണറായിക്ക് കോൺഗ്രസിനെ അധിക്ഷേപിക്കാൻ ഒരാവകാശവുമില്ലെന്നും ആന്റണി പറഞ്ഞു. അരിയാഹാരം കഴിക്കുന്ന കേരളീയർ നിങ്ങളെ നിരാകരിക്കും'.ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ പൗരന്മാർക്കും തുല്യത വേണമെന്നും ഇത് 'ഡു ഓർ ഡൈ' തെരഞ്ഞെടുപ്പാണെന്നും ആന്റണി പറഞ്ഞു.

'ഭരണഘടന ഉണ്ടാക്കിയതിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല. മുഖ്യമന്ത്രി പിണറായി വിജയാ, അങ്ങയുടെ പാർട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കുമില്ല.ഭരണഘടന ഉണ്ടാക്കിയതിന്റെ അവകാശം കോൺഗ്രസിനും അംബേദ്കർക്കും മാത്രമാണ്. നെഹ്‌റു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായിയുടെ പാർട്ടി. ആരോഗ്യനില അനുകൂലമല്ലെങ്കിലും ഈ തെരഞ്ഞെടുപ്പിൽ തന്റെ പങ്ക് വഹിക്കും'.. എ.കെ ആന്‍റണി പറഞ്ഞു.


TAGS :

Next Story