Quantcast

ശ്രമങ്ങൾ വിഫലം; ഹൃദയാഘാതത്തിന് ചികിത്സയിലിരുന്ന ആൻ മരിയ മരണത്തിന് കീഴടങ്ങി

ജൂൺ ഒന്നാം തീയതി രാവിലെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടാകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-05 07:32:01.0

Published:

5 Aug 2023 7:27 AM IST

Ann maria jose dies of heart attack Idukki
X

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയ് (17) മരണത്തിന് കീഴടങ്ങി. കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40നായിരുന്നു മരണം.

ജൂൺ ഒന്നാം തീയതി രാവിലെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടാകുന്നത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും അതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീടാണ് കോട്ടയത്തേക്ക് മാറ്റിയത്.

2 മണിക്കൂർ 37 മിനിറ്റ് കൊണ്ടാണ് 139 കി.മീ. സഞ്ചരിച്ച് ആംബുലൻസിൽ ആൻമരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിന്റെ യാത്രയ്ക്കായി നാടൊന്നാകെ കൈകോർക്കുകയും ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ആൻ മരിയയുടെ വിദഗ്ധ ചികിത്സയ്ക്ക് സഹായമൊരുക്കാൻ രംഗത്തുണ്ടായിരുന്നു. സംസ്‌കാരം നാളെ 2 മണിക്ക് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ നടക്കും.

TAGS :

Next Story