Quantcast

അടിമാലിയിലെ പെൻഷൻ സമരം; മറിയക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അന്നക്കുട്ടി മരണപ്പെട്ടു

2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടിയും, അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷയാചിച്ച് സമരം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-09-03 16:38:25.0

Published:

3 Sept 2025 7:18 PM IST

അടിമാലിയിലെ പെൻഷൻ സമരം; മറിയക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അന്നക്കുട്ടി മരണപ്പെട്ടു
X

ഇടുക്കി: ഇടുക്കി അടിമാലിയിലെ പെൻഷൻ സമരത്തിൽ മറിയക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന താണിക്കുഴി വീട്ടിൽ അന്നക്കുട്ടി മരണപ്പെട്ടു. ഉദരസംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും.

2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടിയും, അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷയാചിച്ച് സമരം നടത്തിയത്. വ്യത്യസ്തമായ ഈ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച ഇവർക്ക് സഹായവുമായി പിന്നീട് നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. മറിയക്കുട്ടി പിന്നീട് ബിജെപിയിൽ ചേർന്നു.

TAGS :

Next Story