മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിയുകയാരുന്നു

തിരുവന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയും തിരമാലകളും ശക്തി പ്രാപിച്ചതോടെയാണ് വീണ്ടും അപകടമുണ്ടായത്.
Next Story
Adjust Story Font
16

