തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി
നെയ്യാറ്റിൻകര കുടുംബ കോടതിയിലാണ് ഈമെയിൽ വഴി ഭീഷണി സന്ദശമെത്തിയത്

Photo | Special Arangement
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. നെയ്യാറ്റിൻകര കുടുംബ കോടതിയിലാണ് ഈമെയിൽ വഴി ഭീഷണി സന്ദശമെത്തിയത്. ഡോഗ് സ്കോഡ് പരിശോധന തുടങ്ങി.
കോടതിയിൽ നടപടികൾ നിർത്തിവയ്ക്കാതെ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും ഭീഷണി സന്ദേശമെത്തിയിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് തമിഴ് ഭാഷയിൽ ഭീഷണി സന്ദേശമെത്തിയത്.
Next Story
Adjust Story Font
16

