Quantcast

പന്തല്ലൂരിന് സമീപം വീണ്ടും പുലിയുടെ ആക്രമണം; 23കാരിക്ക് പരിക്ക്

പന്തല്ലൂരിൽ ഇന്നലെ മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് വീണ്ടും പുലിയുടെ ആക്രമണം

MediaOne Logo

Web Desk

  • Updated:

    2024-01-07 01:28:32.0

Published:

7 Jan 2024 1:19 AM GMT

Another tiger attack near Pantallur; 23-year-old injured
X

പന്തല്ലൂർ: പന്തല്ലൂരിന് സമീപം തമിഴ്‌നാട് ഗൂഢലൂരിലും പുലിയുടെ ആക്രമണം. ഗൂഡല്ലൂർ പടച്ചേരിയിൽ ഇരുത്തി മൂന്നുകാരിയെ വീടിനുമുന്നിൽ നിന്നാണ് പുലി ആക്രമിച്ചത്. യുവതിയെ ഗൂഢലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പന്തല്ലൂരിൽ ഇന്നലെ മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ പ്രദേശത്ത് റോഡടക്കം ഉപരോധിച്ച് പ്രതിഷേധത്തിലാണ്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടയുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രഖ്യാപിച്ചു. നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ആദിവാസി യുവതിയെ പുലി ആക്രമിച്ചത്. കുഞ്ഞിനെ കൊന്ന പുലി തന്നെയാണ് ഇതെന്നാണ് നാട്ടുകാരുടെ നിഗമനം. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്‌ക്കൊപ്പം പോവുകയായിരുന്ന മൂന്ന് വയസ്സുകാരിയെ വയസ്സുകാരിയെ ആണ് കഴിഞ്ഞ ദിവസം പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെൺകുട്ടിയേയും പുലി ആക്രമിച്ചിരുന്നു.

TAGS :

Next Story