സംഘടനാവിരുദ്ധ പ്രവർത്തനം; പാലക്കാട് കോൺഗ്രസിൽ നടപടി
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അംഗം കാജാ ഹുസൈൻ ഉൾപ്പെടെ മൂന്നുപേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പാലക്കാട്: ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്. സംഘടനാവിരുദ്ധ പ്രവർത്തനം ആരോപിച്ച് മൂന്നുപേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അംഗം കാജാ ഹുസൈൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സദ്ദാം ഹുസൈൻ, മുൻ വണ്ടാഴി പഞ്ചായത്ത് അഗം ഷാനവാസ് സുലൈമാൻ എന്നിവരെയാണ് പുറത്താക്കിയത്.
പാലക്കാട് നഗരസഭയിൽ സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിവിധയിടങ്ങിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്.
Next Story
Adjust Story Font
16

