സർക്കാർ സ്‌കൂളിന് നേരെ സമൂഹിക വിരുദ്ധരുടെ ആക്രമണം
ഇളമ്പള്ളി സർക്കാർ യുപി സ്‌കൂളിന്റെ ജനലും വാതിലുമാണ് തകർത്തത്

കോട്ടയം: കോട്ടയത്ത് സർക്കാർ സ്‌കൂളിന് നേരെ ആക്രമണം. ഇളമ്പള്ളി സർക്കാർ യുപി സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂളിന്റെ ജനലും വാതിലുകളും തകർത്തു. പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.
രാവിലെ ജീവനക്കാരും അധ്യാപകരും എത്തിയപ്പോഴാണ് ആക്രമണത്തിന്റെ വിവരം അറിയുന്നത്. ശുചിമുറികളുടെ വാതിലുകളും തകർത്തിട്ടുണ്ട്. പിടിഎയും അധ്യാപകരും ചേർന്നുള്ള യോഗം ചേരുകയാണ്. പ്രദേശത്ത് നിന്ന് സിസിടിവി പരിശോധിക്കുന്നുണ്ട്. സ്‌കൂളിന് സമീപത്തെ ക്ഷേത്രത്തിൽ ഇന്നലെ ഉത്സവം നടന്നിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്‌കൂളിൽ നിന്നുള്ള ശബ്ദം പുറത്ത് കേട്ടിരുന്നില്ല.
Next Story
Adjust Story Font
16

