Quantcast

ദത്ത് കേസ്; ആന്ധ്രാ ദമ്പതികള്‍ കൈമാറിയ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘം ഇന്ന് തിരുവനന്തപുരത്തെത്തിക്കും

ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവാകാന്‍ പോകുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-21 02:08:12.0

Published:

21 Nov 2021 12:37 AM GMT

ദത്ത് കേസ്; ആന്ധ്രാ ദമ്പതികള്‍ കൈമാറിയ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘം ഇന്ന് തിരുവനന്തപുരത്തെത്തിക്കും
X

ദത്ത് കേസിൽ ആന്ധ്രാ ദമ്പതികള്‍ കൈമാറിയ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘം ഇന്ന് തിരുവനന്തപുരത്തെത്തിക്കും .ഡിഎൻഎ പരിശോധന നടത്തി നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം.അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കണമെന്ന് നേരത്തെ ശിശുസംരക്ഷണ വകുപ്പ് ഉത്തരവിട്ടിരുന്നു .

തിരുവനന്തപുരത്തെത്തിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ഡിഎന്‍എ പരിശോധന നടത്തി അനുപമയുടെ കുഞ്ഞാണോയെന്ന് കണ്ടെത്തണം. ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവാകാന്‍ പോകുന്നത്. ഫലം അനുകൂലമായാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും.

അനുപമയുടെ അച്ഛനടക്കമുള്ളവര്‍ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍റ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും. കുഞ്ഞിനെ ലഭിച്ചാല്‍ സമര രീതി മാറ്റാനാണ് അനുപമയുടെ തീരുമാനം. അതേസമയം ദത്ത് ലൈസന്‍സ് സമര്‍പ്പിക്കാത്തതിന് തിരുവനന്തപുരം കുടുംബകോടതി ശിശുക്ഷേമസമിതിയെ വിമ‍ര്‍ശിച്ചു.ഒറിജിനൽ ലൈസൻസ് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 29 വരെ സമയം വേണമെന്ന് ശിശുസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

A team of officials will bring the baby handed over by the Andhra couple in the Dutt case to Thiruvananthapuram today.

TAGS :

Next Story