Quantcast

കുഞ്ഞിനെ ദത്ത് നൽകിയതിൽ ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് അനുപമ

ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്‍റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Nov 2021 3:29 AM GMT

കുഞ്ഞിനെ ദത്ത് നൽകിയതിൽ  ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് അനുപമ
X

ദത്ത് വിവാദത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ അനുപമ. കുഞ്ഞിനെ ദത്ത് നൽകിയതിൽ ആനാവൂരിനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്‍റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു. ദത്ത് കേസില്‍ സമരം തുടരുമെന്നും അനുപമ പറഞ്ഞു.ആരോപണവിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സമരരീതി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അനുപമ പറഞ്ഞു.

എന്നാല്‍ ഷിജുഖാന്‍റെ പേരിൽ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് തെളിയും വരെയും നടപടി ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. റിപ്പോർട്ടിന്മേൽ ഉള്ള തീരുമാനങ്ങൾ പുറത്തുവരട്ടെ. ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ലായെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ശിശുക്ഷേമ സമിതി നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ആരോപണം ഉന്നയിച്ചാൽ അതിന്‍റെ പിന്നാലെ പോകുന്നത് പാർട്ടിയുടെ പണിയല്ല. ഇനിയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. വീഴ്ച കണ്ടെത്തിയാൽ പരിശോധിക്കുമെന്നും നാഗപ്പന്‍ പറഞ്ഞു.

കുഞ്ഞിനെ തിരിച്ചുകിട്ടണം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നവംബര്‍ 11ന് അനുപമ ശിശുക്ഷേമസമിതിക്ക് മുന്നില്‍ രാപ്പകല്‍സമരം ആരംഭിച്ചത്. സമരം തുടങ്ങി പതിനാലാം ദിവസം കുഞ്ഞിനെ തിരിച്ചുകിട്ടി. ഇതോടെയാണ് ശിശുക്ഷേമസമിതിക്ക് മുന്നിലെ സമരം അവസാനിപ്പിച്ചത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍, സി.ഡബ്ല്യൂ.സി ചെയര്‍പേഴ്സണ്‍ എന്‍.സുനന്ദ എന്നിവര്‍ക്കെതിരെ തെളിവുണ്ടായിട്ടും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നാണ് അനുപമയുടെ ചോദ്യം.



TAGS :

Next Story