Quantcast

'പൊലീസിനെ കയറൂരി വിട്ടു': സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിലും പ്രധാന അജണ്ടയായി അൻവറിന്റെ ആരോപണങ്ങൾ

അന്‍വറിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്നും കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2024-09-05 08:05:28.0

Published:

5 Sept 2024 10:52 AM IST

CPIM Meeting
X

തിരുവനന്തപുരം: പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾ സിപിഎമ്മിൽ പ്രതിഫലിച്ചു തുടങ്ങി. വിഷയം പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലെ പ്രധാന അജണ്ടയാണ്.

ഓഫീസിനേയും പൊലീസിനേയും മുഖ്യമന്ത്രി കയറൂരി വിട്ടെന്നാണ് വിമർശനം ഉയരുന്നത്. അന്‍വറിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്നും കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനങ്ങളിൽ ഉയരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസിലാകുന്നതെന്ന് ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാവുമെന്നും വിമർശനം ഉയർന്നു.

അതേസമയം പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. ഭക്ഷണത്തിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണം. ബ്രാഞ്ച്- ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോറ് മതി. ആര്‍ച്ചും കട്ടൗട്ടും ഒഴിവാക്കണം. സമ്മേളനങ്ങളിൽ സമ്മാനങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി രേഖയിൽ പറയുന്നു.

Watch Video Report


TAGS :

Next Story