Quantcast

പ്രതിപക്ഷ മാർച്ചിലെ പൊലീസ് നടപടി: മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എതിരെ അവകാശലംഘന നോട്ടിസ്

പ്രതിപക്ഷ നേതാക്കളെ അപായപ്പെടുത്താൻ പൊലീസ് ശ്രമിച്ചെന്ന് ആരോപിച്ച് എ.പി അനിൽകുമാർ എം.എൽ.എയാണു നിയമസഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകിയത്

MediaOne Logo

Web Desk

  • Published:

    24 Dec 2023 7:28 AM GMT

പ്രതിപക്ഷ മാർച്ചിലെ പൊലീസ് നടപടി: മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എതിരെ അവകാശലംഘന നോട്ടിസ്
X

തിരുവനന്തപുരം: ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധ മാർച്ചിലെ പൊലീസ് നടപടിക്കെതിരെ അവകാശലംഘന നോട്ടിസുമായി എ.പി അനിൽകുമാർ എം.എൽ.എ. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എതിരെയാണ് നിയമസഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകിയിരിക്കുന്നത്.

പ്രതിപക്ഷ നേതാക്കളെ അപായപ്പെടുത്താൻ പൊലീസ് ശ്രമിച്ചെന്ന് നോട്ടിസിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് സംസാരിക്കവേ പൊലീസ് വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞു. പൊലീസ് മാന്വൽ പ്രകാരമുള്ള മുന്നറിയിപ്പ് നൽകിയില്ലെന്നും നോട്ടിസിൽ പറയുന്നു.

പൊലീസ് നടത്തിയത് നരഹത്യാശ്രമമാണെന്നും അനിൽകുമാർ ആരോപിച്ചു. ഇതിൽ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്നാണ് ആവശ്യം.

Summary: AP Anilkumar MLA issues breach of privilege notice against the police action during Congress protest march to DGP office

TAGS :

Next Story