കാലിക്കറ്റ് സർവ്വകലാശാലയിലെ നിയമനം; അട്ടിമറി സ്ഥിരീകരിച്ച് കോടതി
2021 ലെ അധ്യാപക നിയമനത്തിലാണ് സംവരണം അട്ടിമറിച്ച് സർവകലാശാല നിയമനം നൽകിയത്.

Photo|Special Arrangement
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലെ സംവരണ അട്ടിമറി സ്ഥിരീകരിച്ച് ഹൈക്കോടതി. 2019 ലെ വിജ്ഞാപനം പ്രകാരം 2021 ൽ നടത്തിയ അധ്യാപക നിയമനത്തിലാണ് സംവരണം അട്ടിമറിച്ച് സർവകലാശാല നിയമനം നൽകിയത്.
80 അധ്യാപകരുടെ നിയമനങ്ങൾ സംവരണം അട്ടിമറിച്ചാണെന്ന് ഹൈക്കോടതി കണ്ടെത്തി. നിയമപ്രകാരം റൊട്ടേഷൻ ചാർട്ട് തിരുത്തി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് സർവകലാശാലക്ക് നിർദ്ദേശം നൽകി.
സംവരണക്രമം അട്ടിമറിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ട അധ്യാപകരായ ടി.എസ് ശ്യാം കുമാർ, ഡോ.താര, ഡോ. സുരേഷ് പുത്തൻവീട്ടിൽ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ അധ്യാപികയായ അനുപമ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് 80 അധ്യാപകരുടെ നിയമനത്തിൽ അട്ടിമറി നടന്നതായി കണ്ടെത്തുന്നത്. സാമുദായി സംവരണക്രമത്തിലും ഭിന്നശേഷി സംവരണക്രമത്തിലും അട്ടിമറി നടന്നതായാണ് കണ്ടെത്തൽ. നേരത്തെ എസ് സി, എസ് ടി കമ്മീഷനും നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
watch video:
Adjust Story Font
16

