താത്കാലിക വിസി നിയമനം:സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിനെതിരെയാണ് ഹരജി

ന്യൂഡല്‍ഹി: കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
രണ്ട് സര്‍വകലാശാലകളിലെയും താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. ഡോ. സിസ തോമസിന്റെയും ഡോ. എ ശിവപ്രസാദിന്റെയും നിയമനം നിയമലംഘനമാണ്.
സര്‍ക്കാരിന്റെ പാനലില്‍ നിന്നല്ല ഗവര്‍ണര്‍ വിസിമാരെ നിയമിച്ചത്. ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും വിധിക്ക് വിരുദ്ധമാണ് ഗവര്‍ണ്ണറുടെ നടപടിയെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടികാട്ടുക. ഗവര്‍ണ്ണര്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്നെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.
Next Story
Adjust Story Font
16

