Quantcast

കോളനികൾ വേണ്ട; പട്ടികജാതി, പട്ടികവർഗക്കാർ താമസിക്കുന്ന പ്രദേശങ്ങൾ സദ്ഗ്രാമങ്ങൾ ആക്കണം: നജീബ് കാന്തപുരം

കോളനികളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകി.

MediaOne Logo

Web Desk

  • Published:

    14 Sept 2023 9:47 AM IST

Areas inhabited by Scheduled Castes and Scheduled Tribes should be made Sadgrams: Najeeb Kanthapuram
X

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകി. കോളനികൾ എന്ന പേര് തന്നെ ആക്ഷേപകരമായി ഉപയോഗിക്കപ്പെടുന്ന കാലത്ത് ഈ ഗ്രാമങ്ങളെ സദ്ഗ്രാമങ്ങൾ എന്ന് പുനർനാമകരണം ചെയ്യണമെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു.

കൊളോണിയൽ ഭരണത്തെ നാടുകടത്തിയെന്ന് നാം അവകാശപ്പെടുമ്പോഴും ദലിതർ ഇപ്പോഴും കോളനിയിൽ തന്നെയാണെന്ന് നജീബ് കാന്തപുരം പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്ക് വിധേയമായി മാറ്റിനിർത്തപ്പെട്ട പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ ഇപ്പോഴും കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story