Quantcast

അരീക്കോട്ടെ കരിമരുന്ന് പ്രയോഗം അനുമതിയില്ലാതെ; സംഘാടകര്‍ക്കെതിരെ കേസ്

ഇന്നലെ രാത്രി എട്ടരയോടെയുണ്ടായ അപകടത്തിൽ നാൽപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു

MediaOne Logo

Web Desk

  • Published:

    19 Feb 2025 8:59 AM IST

അരീക്കോട്ടെ കരിമരുന്ന് പ്രയോഗം അനുമതിയില്ലാതെ; സംഘാടകര്‍ക്കെതിരെ കേസ്
X

മലപ്പുറം: മലപ്പുറം അരീക്കോട് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെയെന്ന് പൊലീസ്. സെവൻസ് ഫുട്ബോൾ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.

അപകടം നടന്ന ഫുട്ബോൾ ഗ്രൗണ്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. ഇന്നലെ രാത്രി എട്ടരയോടെയുണ്ടായ അപകടത്തിൽ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല. സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെയാണ് പടക്കങ്ങൾ കാണികൾക്കിടയിലേക്ക് തെറിച്ച് പൊട്ടിയത്.



TAGS :

Next Story